ജമ്മുകശ്മീരിൽ പൂട്ടിച്ചത് 8000 മ്യൂൾ അക്കൗണ്ടുകൾ; ‘ദേശവിരുദ്ധപ്രവർത്തനത്തിനുള്ള ഫണ്ടായി മാറിയേക്കാമെന്നും വിലയിരുത്തൽ

Feb 15, 2026 - 19:51
Feb 15, 2026 - 19:52
 0
ജമ്മുകശ്മീരിൽ പൂട്ടിച്ചത് 8000 മ്യൂൾ അക്കൗണ്ടുകൾ; ‘ദേശവിരുദ്ധപ്രവർത്തനത്തിനുള്ള ഫണ്ടായി മാറിയേക്കാമെന്നും വിലയിരുത്തൽ

ശ്രീനഗർ: കഴിഞ്ഞ മൂന്നുകൊല്ലത്തിനിടെ ജമ്മു കശ്മീരിൽ സുരക്ഷാ ഏജൻസികൾ കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയ്തത് എട്ടായിരത്തിലധികം മ്യൂൾ അക്കൗണ്ടുകൾ (വാടക ബാങ്ക് അക്കൗണ്ടുകൾ).

രാജ്യാന്തര തട്ടിപ്പുസംഘങ്ങളുടെ സാമ്പത്തികസ്രോതസ്സായി പ്രവർത്തിക്കാൻ ഇത്തരം അക്കൗണ്ടുകൾക്ക് സാധിക്കുമെന്നും ആ പണം വിഘടന, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെട്ടേക്കാമെന്നുമാണ് അധികൃതർ വിലയിരുത്തുന്നത്.

ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിച്ച പണം തട്ടിപ്പുകാരിലേക്ക് എത്തുന്നതിനുള്ള ഇടനില അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ. സാധാരണക്കാരുടെ പേരിലുള്ള അക്കൗണ്ടുകളുടെ നിയന്ത്രണം കമ്മിഷൻ വാഗ്ദാനം ചെയ്തുംമറ്റും തട്ടിപ്പുകാർ കൈക്കലാക്കുകയാണ് ചെയ്യുന്നത്. സൈബർ കുറ്റകൃത്യ ശൃംഘലയിലെ ഏറ്റവും ദുർബലമായതും എന്നാൽ അതിനിർണായകവുമായ കണ്ണിയാണ് മ്യൂൾ അക്കൗണ്ടുകളെന്ന് അധികൃതർ പറയുന്നു. തട്ടിയെടുക്കുന്ന പണം ക്രിപറ്റോ കറൻസിയാക്കി മാറ്റണമെങ്കിൽ വാടക ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായേ മതിയാകൂ.

വാടക ബാങ്ക് അക്കൗണ്ടുകളുടെ വളർച്ച നിയന്ത്രിക്കുന്നതിനും ഇത്തരം സംവിധാനം സാധ്യമാക്കുന്ന മ്യൂളർ എന്ന് അറിയപ്പെടുന്ന ഇടനിലക്കാരെ തിരിച്ചറിയുന്നതിനുമായി ജമ്മു കശ്മീർ പോലീസിനോടും മറ്റ് നീതിനിർവഹണ സംവിധാനങ്ങളോടും ബാങ്കുകളുമായി ആശയവിനിമയം നടത്താൻ കേന്ദ്ര സുരക്ഷാ ഏജൻസികൾ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

 

What's Your Reaction?

like

dislike

love

funny

angry

sad

wow