വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

Jul 8, 2026 - 15:48
 0
വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയച്ചു. അദാനി ഗ്രൂപ്പ് സർക്കാരിന് നൽകിയ കത്തിന്മേൽ എന്തെല്ലാം നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും, വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ടോയെന്നും അദ്ദേഹം കത്തിൽ ചോദിച്ചു.

കരാർ ലംഘനവുമായി ബന്ധപ്പെട്ട വിവരം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ സർക്കാർ അറിയിച്ചോയെന്നും വ്യക്തത തേടിയിട്ടുണ്ട്. കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെ ലാഘവത്തോടെ കാണാനാവില്ലെന്നും, വിഷയത്തിൽ സർക്കാർ തുടരുന്ന മൗനം ദുരൂഹമാണെന്നും പിണറായി വിജയൻ ആരോപിച്ചു.

കേരള സർക്കാർ അറിയാതെയാണോ അദാനി ഗ്രൂപ്പ് സെബിയുമായി കരാർ ഒപ്പുവെച്ചതെന്നും, അത്തരം നടപടി കരാർ ലംഘനമാണോയെന്നും അദ്ദേഹം ചോദിക്കുന്നു. കരാർ ലംഘനത്തിൽ സർക്കാർ നിയമനടപടികളോ നിയമോപദേശമോ സ്വീകരിച്ചിട്ടുണ്ടോയെന്നും കത്തിൽ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

അദാനി ഗ്രൂപ്പ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് മാധ്യമങ്ങളിൽ വ്യത്യസ്ത റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിൽ യഥാർത്ഥ സ്ഥിതിവിവരങ്ങൾ സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow