ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണം; വീടുകളിലും റോഡുകളിലും വെള്ളം കയറി
കൊച്ചി ∙ കനത്ത മഴയ്ക്കും വേലിയേറ്റത്തിനുമൊപ്പം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. ഉച്ചയോടെയാണ് ചെല്ലാനത്തും സമീപ പ്രദേശങ്ങളിലും വമ്പൻ തിരമാലകൾ തീരത്തേക്ക് അടിച്ചുകയറിയത്.
തിരമാലകളെ തുടർന്ന് നിരവധി വീടുകളിലേക്ക് വെള്ളവും ചെളിയും കയറി. പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതോടെ ഗതാഗതവും തടസ്സപ്പെട്ടു.
ചെല്ലാനം, കണ്ണാമാലി, ചെറിയ കടവ്, പുത്തൻതോട്, കാട്ടിപ്പറമ്പ്, സൗദി, മാനാശ്ശേരി തുടങ്ങിയ മേഖലകളിലാണ് കടലാക്രമണം കൂടുതൽ രൂക്ഷമായത്. കടൽഭിത്തി തകർന്നുകിടക്കുന്ന ഭാഗങ്ങളിലാണ് തിരമാലകൾ കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്.
What's Your Reaction?



