മഴക്കെടുതി; ആരോഗ്യ വകുപ്പിന് അടിയന്തര നിർദേശം, ആശുപത്രികളിൽ പ്രത്യേക സജ്ജീകരണം
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് അടിയന്തര നിർദ്ദേശം നൽകി മന്ത്രി കെ. മുരളീധരൻ. വെള്ളപ്പൊക്ക ഭീഷണിയുള്ള ആശുപത്രികളിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും മാറ്റാനും ക്യാമ്പുകളിൽ ആരോഗ്യസേവനങ്ങൾ ശക്തിപ്പെടുത്താനും നിർദേശം നൽകി. എലിപ്പനി, പനി, പാമ്പുകടി തുടങ്ങിയ സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ മരുന്നുകളും വാക്‌സിനുകളും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
What's Your Reaction?



