കശുവണ്ടി അഴിമതി കേസ്; ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷിനോട് രാജിവെക്കാൻ നിർദേശം

Aug 1, 2026 - 20:09
Aug 1, 2026 - 20:10
 0
കശുവണ്ടി അഴിമതി കേസ്; ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷിനോട് രാജിവെക്കാൻ നിർദേശം

തിരുവനന്തപുരം ∙ കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതി കേസിനെ തുടർന്ന് ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷിനോട് രാജിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സൂചന. ഖാദി ബോർഡ് സെക്രട്ടറിയായി രതീഷ് തുടരുന്നതിൽ ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കശുവണ്ടി അഴിമതി കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതിയും നൽകിയിട്ടുണ്ട്.

അതേസമയം, കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്താൻ സിബിഐ കോടതിയെ സമീപിച്ചു. ഒന്നാം പ്രതിയായ കെ.എ. രതീഷിനും മൂന്നാം പ്രതിയായ ആർ. ചന്ദ്രശേഖരനും എതിരെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

പ്രതികളെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പി.സി. ആക്ട് കൂടി ചുമത്തിയ സാഹചര്യത്തിൽ കേസ് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവും സിബിഐ കോടതിയെ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow