വാഹന മോഡിഫിക്കേഷന്‍ വേട്ട ശക്തം; 44 ദിവസത്തില്‍ ഒരു കോടി രൂപ പിഴ, ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് നടപടി

Jun 14, 2026 - 00:27
Jun 14, 2026 - 00:27
 0
വാഹന മോഡിഫിക്കേഷന്‍ വേട്ട ശക്തം; 44 ദിവസത്തില്‍ ഒരു കോടി രൂപ പിഴ, ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് നടപടി

തിരുവനന്തപുരം: വാഹനങ്ങളില്‍ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകള്‍ നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കി. കഴിഞ്ഞ 44 ദിവസത്തിനിടെ വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയിലധികം പിഴ ചുമത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

മെയ് മാസത്തില്‍ മാത്രം 1,528 വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ 86.35 ലക്ഷം രൂപയാണ് പിഴയായി രേഖപ്പെടുത്തിയത്. ഇതില്‍ 14.85 ലക്ഷം രൂപ ഇതിനകം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെങ്കിലും 71.50 ലക്ഷം രൂപ ഇനിയും ഈടാക്കാനുണ്ട്.

ജൂണ്‍ മാസത്തിലും പരിശോധനകള്‍ തുടരുകയാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത 480 കേസുകളില്‍നിന്ന് ഏകദേശം 14 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

വാഹനങ്ങളുടെ രൂപത്തിലും ഘടനയിലും അനധികൃത മാറ്റങ്ങള്‍ വരുത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം നിയമലംഘനവുമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും നിയമവിരുദ്ധ മോഡിഫിക്കേഷനുകള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow