കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; കഴകം ജോലിയിൽ നിന്ന് മാറ്റണമെന്ന അപേക്ഷ നൽകി ബാലു
വാട്സ്ആപ്പ് മുഖേനെയാണ് ബാലു അപേക്ഷ നൽകിയത്

തൃശ്ശൂര്‍: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ജാതിവിവേചനം നേരിട്ട വി എ ബാലു. സംഭവത്തിൽ ദേവസ്വം അധികൃതർക്ക് ബാലു അപേക്ഷ നൽകി. അഡ്മിനിസ്ട്രേറ്റർ മുഖേന മാനേജിങ് കമ്മിറ്റിക്കാണ് അപേക്ഷ നൽകിയത്.
വാട്സ്ആപ്പ് മുഖേനെയാണ് ബാലു അപേക്ഷ നൽകിയത്. ആര‍്യനാട് സ്വദേശിയായ വി.എ. ബാലുവാണ് നിലവിലെ ഓഫീസ് ജോലി തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് തുടർ കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും ബാലു പറഞ്ഞു.
ഉത്സവകാലം അടുത്തുവരുന്നതിനാൽ താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതേസമയം, ബാലുവിന്‍റെ ആവശ‍്യം സർക്കാരിനെ അറിയിക്കുമെന്ന് ദേവസ്വം ചെയർമാൻ സി.പി. ഗോപി വ‍്യക്തമാക്കി.
What's Your Reaction?






