മലപ്പുറത്ത് സ്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ കുട്ടികള്‍ക്ക് കുത്തേറ്റ സംഭവം; രണ്ട് വിദ്യാര്‍ഥികള്‍ കസ്റ്റിഡിയില്‍
മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘര്‍ഷം ഉണ്ടായത്.

മലപ്പുറം: വിദ്യാർത്ഥി സംഘർഷത്തിൽ രണ്ട് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. രക്ഷിതാക്കൾക്കൊപ്പം വിദ്യാർഥികളെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഘര്‍ഷം ഉണ്ടായത്.
പത്താം ക്ലാസ് വിദ്യാർഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. പരിക്കേറ്റ വിദ്യാർഥികളെ മഞ്ചേരി മെഡിക്കൽ കോളജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്.
What's Your Reaction?






