ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം; രണ്ട് മരണം, കാണാതായവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം
കാംഗ്ര ജില്ലയില്‍ ഹൈഡ്രോ പവര്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്

സിംല: ഹിമാചല്‍ പ്രദേശിലുണ്ടായ മേഘവിസ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. കുളു, കാംഗ്ര ജില്ലകളില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ബുധനാഴ്ച വൈകീട്ട് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ ഒഴുക്കില്‍പ്പെടുകയും ചെയ്തു. ഇതില്‍ ചിലരെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കാംഗ്ര ജില്ലയില്‍ ഹൈഡ്രോ പവര്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. പതിനഞ്ചിലേറെ തൊഴിലാളികള്‍ ഒലിച്ചുപോയതാണ് റിപ്പോര്‍ട്ടുകള്‍. കാണാതായ തൊഴിലാളികളില്‍ ഏറെയും ഹിമാചലിലെ നൂര്‍ പുര്‍. ചമ്പ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. കനത്ത മഴയെ തുടര്‍ന്ന് ഹൈഡ്രോ പവര്‍ പ്രൊജക്റ്റുമായി ബന്ധപ്പെട്ട പണി നിര്‍ത്തിവച്ചിരുന്നു. തൊഴിലാളികള്‍ സമീപത്തെ ഷെഡുകളില്‍ വിശ്രമിക്കുന്നതിനിടെയാണ് മിന്നല്‍പ്രളയം ഉണ്ടായത്.
What's Your Reaction?






