രാഹുൽ മാങ്കൂട്ടത്തിനെതിരെ ലുക്ക്ഔട്ട് സർക്കുലർ: അറസ്റ്റ് ഉടൻ, സുഹൃത്തും കേസിൽ പ്രതി; എഫ്.ഐ.ആറിൽ ഗുരുതര വകുപ്പുകൾ
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുലിൻ്റെ സുഹൃത്തും അടൂർ സ്വദേശിയായ വ്യാപാരിയുമായ ജോബി ജോസഫിനെയും കേസിൽ പ്രതി ചേർക്കാൻ പോലീസ് തീരുമാനിച്ചു
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ ലൈംഗിക പീഡനക്കേസിൽ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ പോലീസ് സജീവമാക്കി. രാഹുൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാഹുലിൻ്റെ സുഹൃത്തും അടൂർ സ്വദേശിയായ വ്യാപാരിയുമായ ജോബി ജോസഫിനെയും കേസിൽ പ്രതി ചേർക്കാൻ പോലീസ് തീരുമാനിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്ത് വഴിയാണ് ഗർഭച്ഛിദ്ര ഗുളിക എത്തിച്ചതെന്ന യുവതിയുടെ മൊഴിയാണ് ജോബിയെ പ്രതി ചേർത്തതിന് കാരണം. രാഹുലിനും ജോബിക്കുമായി പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്:
ബി.എൻ.എസ്. 89 വകുപ്പ് പ്രകാരം 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ബലാത്സംഗം, കഠിനമായ ദേഹോപദ്രവം, അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിക്കുക എന്നിവയാണ് മറ്റ് കുറ്റങ്ങള്‍. എഫ്.ഐ.ആറിൽ രാഹുലിനെതിരെ ഗുരുതരമായ പരാമർശങ്ങളാണ് ഉള്ളത്:
2025 മാർച്ച് മുതൽ തന്നെ പീഡിപ്പിച്ചതായി യുവതി മൊഴി നൽകി. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. ഗർഭിണിയായ ശേഷം പാലക്കാട്ടുള്ള ഫ്ലാറ്റിൽ വെച്ചും ഭീഷണിപ്പെടുത്തി. രാഹുലിൻ്റെ സുഹൃത്ത് കാറിൽ കയറ്റി കൊണ്ടുപോയി ഗർഭച്ഛിദ്ര ഗുളിക നൽകി. ഗുളിക കഴിക്കാൻ നിർബന്ധിക്കുകയും ബന്ധം പുറത്തുപറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും എഫ്.ഐ.ആറിൽ പറയുന്നു.
What's Your Reaction?

