പാക് -അഫ്‌ഗാൻ സംഘർഷം: 58 പാക് സൈനികരെ വധിച്ചെന്ന് അഫ്‌ഗാൻ; 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൻ്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് ഏറ്റുമുട്ടല്‍ സ്ഥിരീകരിച്ചു

Oct 12, 2025 - 22:16
Oct 12, 2025 - 22:17
 0
പാക് -അഫ്‌ഗാൻ സംഘർഷം: 58 പാക് സൈനികരെ വധിച്ചെന്ന് അഫ്‌ഗാൻ; 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്/കാബൂൾ: പാകിസ്ഥാൻ - അഫ്ഗാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈനികർ തമ്മിൽ കനത്ത ഏറ്റുമുട്ടൽ. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും പ്രതികരിച്ചത്. ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്.

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൻ്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് ഏറ്റുമുട്ടല്‍ സ്ഥിരീകരിച്ചു.
പാകിസ്ഥാൻ്റെ 58 സൈനികരെ കൊലപ്പെടുത്തിയെന്നും 30 സൈനികർക്ക് പരിക്കേറ്റെന്നും അഫ്ഗാൻ അവകാശപ്പെട്ടു.

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ അംഗൂർ അദ്ദ, ബജൗർ, കുറം, ദിർ, ചിത്രാൽ, ബലൂചിസ്ഥാനിലെ ബരാംച എന്നിവിടങ്ങളിലെ പാകിസ്ഥാൻ പോസ്റ്റുകൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാൻ പ്രതികരിച്ചു. 20 പാകിസ്ഥാൻ സുരക്ഷാ ഔട്ട്‌പോസ്റ്റുകൾ നശിപ്പിച്ചെന്നും നിരവധി ആയുധങ്ങളും സൈനിക ഉപകരണങ്ങളും പിടിച്ചെടുത്തുവെന്നും സബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു. ഒമ്പത് അഫ്ഗാൻ സൈനികർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.സംഘർഷത്തിൽ 19 അഫ്ഗാൻ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായി പാകിസ്ഥാൻ പ്രതികരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow