തിരുവനന്തപുരത്ത് ദേശീയ കബഡി താരത്തിന് കുത്തേറ്റു; നട്ടെല്ലിന് പരിക്ക്
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ബാറിൽ ദേശീയ കബഡി താരം അമൽജിത്തിന് നേരെ ക്രൂരമായ ആക്രമണം. കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ റൂബി ബാറിലായിരുന്നു സംഭവം. യാതൊരു പ്രകോപനവുമില്ലാതെ എത്തിയ ആറംഗ സംഘം അമൽജിത്തിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പി ഉപയോഗിച്ച് മുതുകിൽ കുത്തുകയുമായിരുന്നു.
ആക്രമണത്തെത്തുടർന്നുണ്ടായ വീഴ്ചയിൽ അമൽജിത്തിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയിൽ ആറും മുതുകിൽ ഒൻപതും തുന്നലുകളുണ്ട്. പോലീസ് എത്തിയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞതായും ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും അറിയിച്ചു. അക്രമികളുമായി തനിക്ക് മുൻപരിചയമില്ലെന്ന് അമൽജിത്ത് മൊഴി നൽകിയിട്ടുണ്ട്.
What's Your Reaction?