"ഭാര്യക്കെതിരെ വ്യാജ പ്രചാരണം; ലീഗിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് വസീഫ്"
കൊച്ചി: സ്‌റ്റോപ്പില്ലാത്തിടത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താത്തതിനെ തുടർന്ന് ചില്ല് അടിച്ച് പൊട്ടിച്ച യുവതി തന്റെ ഭാര്യയാണെന്ന തരത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്.
പ്രചരിക്കുന്ന വീഡിയോയിലെ സ്ത്രീക്ക് തന്റെ ഭാര്യയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് വസീഫ് വ്യക്തമാക്കി. പ്രമുഖ വാർത്താ ചാനലുകളുടെ വ്യാജ ന്യൂസ് കാർഡുകൾ നിർമ്മിച്ച് ലീഗും ബിജെപിയും സംയുക്തമായാണ് ഈ നുണപ്രചാരണം നയിക്കുന്നത്. നുണകൾ പ്രചരിപ്പിച്ച് പൊതുബോധം വക്രീകരിക്കുന്ന യുഡിഎഫ്-ബിജെപി തന്ത്രങ്ങളുടെ തുടർച്ചയാണിത്.
കേരളത്തിൽ കുറച്ചുകാലമായി ഇടതുപക്ഷ പ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് വലതുപക്ഷ കൂട്ടായ്മകൾ നീചമായ രാഷ്ട്രീയ വേട്ടയാടൽ നടത്തുകയാണ്. എന്നാൽ ഇത്തരം അധമ രാഷ്ട്രീയത്തിന് മുന്നിൽ തളരുന്നവരല്ല തങ്ങളെന്നും, ഒരു ഭയവുമില്ലാതെ രാഷ്ട്രീയ പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്നും വസീഫ് കൂട്ടിച്ചേർത്തു.
What's Your Reaction?



