ട്രംപിന് നേരെയുള്ള വധശ്രമം; അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Apr 26, 2026 - 10:47
Apr 26, 2026 - 13:15
 0
ട്രംപിന് നേരെയുള്ള വധശ്രമം; അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ രാജ്യങ്ങളിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ വലിയ ആശ്വാസമുണ്ടെന്നും എക്സ് (X) അക്കൗണ്ടിലൂടെ പ്രതികരിച്ചു. ട്രംപിന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, ഇത്തരം അക്രമങ്ങൾ അസന്ദിഗ്ധമായി അപലപിക്കപ്പെടണമെന്നും കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ ഡി.സി.യിലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് ശനിയാഴ്ച വൈകുന്നേരമാണ് വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നർ നടന്നുകൊണ്ടിരിക്കെ അക്രമി വെടിയുതിർക്കുകയായിരുന്നു. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ട്രംപിനെയും ജെ.ഡി. വാൻസിനെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ട്രംപും കുടുംബവും സുരക്ഷിതരാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow