കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ തൊടുപുഴയില്‍ കണ്ടെത്തി 

കടവന്ത്ര സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായത്

May 28, 2025 - 09:23
May 29, 2025 - 23:22
 0  9
കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ തൊടുപുഴയില്‍ കണ്ടെത്തി 

കൊച്ചി: ഇടപ്പള്ളിയില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. തൊടുപുഴയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ തൊടുപുഴ സ്റ്റേഷനിലെത്തി. കുട്ടിയുടെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. കടവന്ത്ര സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായത്. 

മൂവാറ്റുപുഴ ബസില്‍ ഒരു കുട്ടി കയറിപ്പോയെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇന്നലെ അര്‍ധരാത്രി പോലും മൂവാറ്റുപുഴയില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഇന്ന് രാവിലെ തൊടുപുഴ ബസ് സ്റ്റാന്റില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. എട്ടാം ക്ലാസിലെ സേ പരീക്ഷ എഴുതിയ കുട്ടി പരീക്ഷാ സമയം തീരുന്നതിന് മുന്‍പ് സ്‌കൂളില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു.

ഇന്നലെ രാവിലെയാണ് സ്‌കൂളില്‍ സേ പരീക്ഷ എഴുതാന്‍ പോയ കുട്ടി ഉച്ചയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ എളമക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. സ്‌കൂളില്‍ നിന്ന് കുട്ടി പുറത്ത് ഇറങ്ങുന്നതും ഇടപ്പള്ളി ലുലു മാളിന് സമീപത്തെ റോഡിലൂടെ നടന്നു പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow