മോഹന്‍ലാലിനൊപ്പം ശബലിമല കയറ്റം: എസ്.എച്ച്.ഒ.യെ സ്ഥലം മാറ്റി, പോലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

ശബരിമല കയറിയതിന്‍റെ പിറ്റേന്ന് എസ്.എച്ച്.ഒ.യെ സ്ഥലം മാറ്റിയിരുന്നു.

Mar 29, 2025 - 17:57
Mar 29, 2025 - 17:57
 0  14
മോഹന്‍ലാലിനൊപ്പം ശബലിമല കയറ്റം: എസ്.എച്ച്.ഒ.യെ സ്ഥലം മാറ്റി, പോലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പോലീസുകാരന് കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല ഡി.വൈ.എസ്പി.യാണ് തിരുവല്ല എസ്.എച്ച്.ഒ. ആയിരുന്ന ബി.സുനിൽ കൃഷ്ണനോട് വിശദീകരണം തേടിയത്. ശബരിമല കയറിയതിന്‍റെ പിറ്റേന്ന് എസ്.എച്ച്.ഒ.യെ സ്ഥലം മാറ്റിയിരുന്നു.

മോഹൻലാലിനൊപ്പം മലകയറുന്നെന്ന വിവരം മറച്ചുവച്ച് ശബരിമല ദർശനത്തിനായി അനുമതി തേടി എന്നതാണ് സ്ഥലംമാറ്റത്തിനുള്ള കാരണമായി പറയുന്നത്. ശബരിമലയിൽ പോകാൻ ദീർഘകാലമായി ആഗ്രഹിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് എസ്.എച്ച്.ഒ. അനുമതി തേടിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. വസ്തുതകൾ ബോധപൂർവം മറച്ചുവെച്ചതിനാണ് നടപടിയെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

What's Your Reaction?

like

dislike

love

funny

angry

sad

wow