കുവൈത്തിലെ ഡ്രില്‍ ഹൗസ് തകര്‍ന്നുവീണ് അപകടം; മലയാളിക്ക് ദാരുണാന്ത്യം 

നവംബര്‍ 12നുണ്ടായ അപകടത്തില്‍ തൃശൂര്‍, കൊല്ലം സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു

Nov 25, 2025 - 12:18
Nov 25, 2025 - 12:18
 0
കുവൈത്തിലെ ഡ്രില്‍ ഹൗസ് തകര്‍ന്നുവീണ് അപകടം; മലയാളിക്ക് ദാരുണാന്ത്യം 

കുവൈത്ത് സിറ്റി: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം. കണ്ണൂര്‍ കൂടാളി സ്വദേശി രാജേഷ് മുരിക്കന്‍ (38) മരിച്ചു. നോര്‍ത്ത് കുവൈത്തില്‍ അബ്ദല്ലിയില്‍ സ്ഥിതി ചെയ്യുന്ന റൗദതൈന്‍ റിഗില്‍ ആണ് അപകടം നടന്നത്. ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ് അപകടം ഉണ്ടായത്. പുരുഷോത്തമന്‍ പിരിയപ്പന്‍ - സതി അമ്മഞ്ചേരി ദമ്പതികളുടെ മകനാണ്. നവംബര്‍ 12നുണ്ടായ അപകടത്തില്‍ തൃശൂര്‍, കൊല്ലം സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow