സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ആറു ജില്ലകൾക്ക് പുതിയ കലക്ടർമാർ, മെയ് 25-നകം ചുമതലയേൽക്കണം!
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണപരമായ തലപ്പത്ത് വലിയ രീതിയിലുള്ള ഐഎഎസ് അഴിച്ചുപണി. ആറു ജില്ലകളിലെ കലക്ടർമാരെ മാറ്റിയതുൾപ്പെടെ നിരവധി പ്രമുഖ ഉദ്യോഗസ്ഥർക്കാണ് പുതിയ നിയമനവും അധികച്ചുമതലകളും നൽകിയിരിക്കുന്നത്. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച പുതിയ കലക്ടർമാർ മെയ് 25-നകം തന്നെ അതത് ജില്ലകളിൽ എത്തി ചുമതലയേൽക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഗതാഗത വകുപ്പിൽ സ്‌പെഷൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന പി.ബി.നൂഹിനെ പുതിയ ജിഎസ്ടി കമ്മിഷണറായി നിയമിച്ചു. ജിഎസ്ടി കമ്മിഷണറായിരുന്ന പാട്ടീൽ അജിത് ഭാഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും മാറ്റി നിയമിച്ചിട്ടുണ്ട്.
പുതിയ ജില്ലാ കലക്ടർമാർ ഇവർ:
-
കോഴിക്കോട്: എം.എസ്.മാധവിക്കുട്ടി (നിലവിൽ പാലക്കാട് കലക്ടർ)
-
പാലക്കാട്: കെ.സുധീർ (നിലവിൽ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ)
-
പത്തനംതിട്ട: എ.നിസാമുദീൻ (നിലവിൽ കില ഡയറക്ടർ)
-
കൊല്ലം: ആനി ജൂല തോമസ് (നിലവിൽ വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറിയും സ്പെഷൽ ഡ്യൂട്ടി ഓഫിസറും)
-
ആലപ്പുഴ: ഷാജി വി.നായർ (നിലവിൽ കൊച്ചി സ്മാർട്മിഷൻ ലിമിറ്റഡ് സിഇഒ)
-
കണ്ണൂർ: പി.വിഷ്ണുരാജ് (നിലവിൽ വ്യവസായ വകുപ്പ് ഡയറക്ടർ)
മറ്റ് പ്രധാന മാറ്റങ്ങളും അധികച്ചുമതലകളും:
-
കെ.ഇമ്പശേഖർ (ആലപ്പുഴ കലക്ടർ): ജല അതോറിറ്റി മാനേജിങ് ഡയറക്ടർ. കൂടാതെ കേര പദ്ധതി ജോയിന്റ് പ്രോജക്ടറുടെ അധികച്ചുമതലയും നൽകി.
-
എൻ.ദേവിദാസ് (കൊല്ലം കലക്ടർ): കില ഡയറക്ടർ. ഇംപാക്ട് കേരള ലിമിറ്റഡ് എംഡിയുടെ അധിക ചുമതലയും വഹിക്കും.
-
അരുൺ കെ.വിജയൻ (കണ്ണൂർ കലക്ടർ): വ്യവസായ വകുപ്പ് ഡയറക്ടർ. കെഎസ്ഐഡിസി എംഡിയുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
-
സ്നേഹിൽ കുമാർ സിങ് (കോഴിക്കോട് കലക്ടർ): കോളജ് വിദ്യാഭ്യാസ ഡയറക്ടർ. എൻട്രൻസ് കമ്മിഷണറുടെ അധിക ചുമതലയും കൈകാര്യം ചെയ്യും.
-
എസ്.പ്രേംകൃഷ്ണൻ (പത്തനംതിട്ട കലക്ടർ): ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയും സ്പെഷൽ ഡ്യൂട്ടി ഓഫിസറുമായി നിയമിച്ചു.
-
അരുൺ എസ്.നായർ (എൻട്രൻസ് കമ്മീഷണർ): സാമൂഹിക നീതി വകുപ്പ് ഡയറക്ടർ. അതോടൊപ്പം സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സിഇഒ, കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി സിഇഒ എന്നീ അധിക ചുമതലകളും നൽകി.
-
സമീർ കിഷൻ (ആലപ്പുഴ സബ് കലക്ടർ): വ്യവസായ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, സ്പെഷൽ ഡ്യൂട്ടി ഓഫിസർ. കയർ വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
What's Your Reaction?



