കനത്ത ചൂട്: കൊച്ചിയിൽ ബൈക്കിന് തീപിടിച്ചു; തൃശൂരും പാലക്കാടും ഉഷ്ണതരംഗ മുന്നറിയിപ്പ്
എറണാകുളം പഴങ്ങനാട് കനത്ത ചൂടിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കത്തിനശിച്ചു. സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ വലിയൊരു അപകടം ഒഴിവാക്കാനായി. സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മിക്ക ജില്ലകളിലും താപനില സാധാരണയേക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം ജില്ലയിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചെങ്കിലും സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്ന കർശന നിർദ്ദേശവും നിലവിലുണ്ട്.
What's Your Reaction?