ദുബായ് എയര്‍ ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു

അപകടം ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്

Nov 21, 2025 - 17:03
Nov 21, 2025 - 20:17
 0
ദുബായ് എയര്‍ ഷോയില്‍ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്നുവീണു

ദുബായ്: ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസ പ്രകടനത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം തകർന്നു വീണു. അപകടത്തില്‍ പൈലറ്റിന് ജീവന്‍ നഷ്ടമായി. ഇന്ന് (നവംബർ 21) ഉച്ചയ്ക്ക് മൂന്നരയോടെയാണ് ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ച് വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്.

അപകടം ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. അപകടത്തെ തുടർന്ന് ദുബായ് എയർ ഷോയിലെ മറ്റ് പ്രകടനങ്ങൾ നിർത്തിവെച്ചു. തമിഴ്‌നാട്ടിലെ സുലൂർ വ്യോമതാവളത്തിൽ നിന്നാണ് തേജസ് വിമാനം യുഎഇയിലേക്ക് പോയത്.

ഹിന്ദുസ്ഥാൻ ഡെവലപ്‌മെൻ്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (HAL) സംയുക്തമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (LCA) ആണ് തേജസ്. 2016-ലാണ് ഈ യുദ്ധവിമാനം ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow