ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 42 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം 

ഡീസൽ ടാങ്കറുമായി ബസ് കൂട്ടിയിടിച്ചായിരുന്നു അപകടം

Nov 17, 2025 - 10:19
Nov 17, 2025 - 10:20
 0
ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 42 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം 

ദുബായ്: മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർഥാടകൾ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 42 പേർക്ക് ദാരുണാന്ത്യം. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം. ഹൈദരാബാദിൽ നിന്നുള്ള ഉംറ തീർഥാടകരാണ് ഇവർ. ഡീസൽ ടാങ്കറുമായി ബസ് കൂട്ടിയിടിച്ചായിരുന്നു അപകടം. 

മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. വാഹനം കത്തിയ നിലയിൽ ആയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow