മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് കാന്‍സര്‍
ഞായറാഴ്ച ജോ ബൈഡന്റെ ഓഫീസ് നൽകിയ പ്രസ്താവനയിലാണ് രോഗവിവരം സ്ഥിരീകരിച്ചത്

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ സ്ഥിരീകരിച്ചു. ഞായറാഴ്ച ജോ ബൈഡന്റെ ഓഫീസ് നൽകിയ പ്രസ്താവനയിലാണ് രോഗവിവരം സ്ഥിരീകരിച്ചത്. കാൻസർ എല്ലുകളിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടുണ്ട്. മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡൻ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള പ്രസ്റ്റെറ്റ് കാൻസറാണ് ബെഡന് സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗാവസ്ഥ വിശദമാക്കുന്നതിനായുള്ള ഗ്ലീസൺ സ്കോറിൽ 10ൽ 9 ആണ് ബെഡന്റെ രോഗാവസ്ഥ. രോഗം വളരെ രൂക്ഷമായ നിലയിലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. കാൻസർ കോശങ്ങൾ അതിവേഗം വ്യാപിക്കുന്നതായി കാൻസർ ഗവേഷണകേന്ദ്രം അറിയിച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ബൈഡനും കുടുംബവും ചികിത്സാ സാധ്യതകളേക്കുറിച്ച് വിലയിരുത്തുകയാണെന്നാണ് റിപ്പോർട്ട്.
രോഗബാധ ഹോർമോണുകളെ ആശ്രയിച്ചായതിനാൽ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് വിശദമാക്കുന്നത്. 2024ലെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെുപ്പിൽ നിന്ന് ബൈഡൻ പിന്മാറാൻ നിർബന്ധിതനായി ഒരു വർഷം കഴിയുമ്പോഴാണ് 82കാരനായ ബൈഡന്റെ കാൻസർ ബാധ സംബന്ധിയായ വിവരം പറത്ത് വരുന്നത്.
What's Your Reaction?






