ഡല്‍ഹിയില്‍ എഎപിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തുമോ? പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലം

Feb 5, 2025 - 19:50
Feb 5, 2025 - 22:39
 0  5
ഡല്‍ഹിയില്‍ എഎപിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തുമോ? പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. രാജ്യതലസ്ഥാനത്ത് എഎപിയെ അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചു. ഭൂരിപക്ഷം എക്സിറ്റുപോള്‍ ഫലങ്ങളും ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. വീ പ്രീസൈഡ് അഭിപ്രായ സര്‍വേ മാത്രമാണ് ആം അദ്മി ഡല്‍ഹിയില്‍ അധികാരത്തില്‍ തുടരുമെന്ന് പറയുന്നത്. കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ വരെ നേടുമെന്ന് ചാണക്യ അഭിപ്രായ സര്‍വേയും മറ്റെല്ലാം സര്‍വേകളിലും രണ്ടുവരെ സീറ്റുകളുമാണ് പറയുന്നത്.

സി മാർക്ക്

എഎപി – 21 – 31
ബിജെപി – 39 –49
കോൺഗ്രസ് – 0 – 1

പീപ്പിൾസ് പൾസ്

എഎപി – 10–19
ബിജെപി – 51–60
കോൺഗ്രസ് – 0

ടൈംസ് നൗ

എഎപി – 27 –34
ബിജെപി – 37 – 43
കോൺഗ്രസ് – 0 – 2

ജെവിസി

എഎപി – 22 – 31
ബിജെപി – 39 – 45
കോൺഗ്രസ് – 0

മാട്രിക്സ്

എഎപി – 32 – 37
ബിജെപി – 35 – 40
കോൺഗ്രസ് – 1

വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച്, 58 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മു, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, എഎപി നേതാവ് മനീഷ് സിസോദിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഫെബ്രുവരി എട്ടിനാണ് ഫലം പ്രഖ്യാപിക്കുന്നത്. ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മത്സരത്തിനാണ് ഡൽഹി വേദിയാകുന്നത്. ഫെബ്രുവരി എട്ടിന് ഫലപ്രഖ്യാപനം ഉണ്ടാകും. 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. വോട്ടർമാരിൽ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും 1,267 പേർ ട്രാൻസ്ജെൻഡറുകളുമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow