ഹൃദയപൂർവ്വം പദ്ധതി തടയുന്നത് മനുഷ്യത്വ വിരുദ്ധം: സിപിഐഎം

Jul 19, 2026 - 21:27
Jul 19, 2026 - 21:27
 0
ഹൃദയപൂർവ്വം പദ്ധതി തടയുന്നത് മനുഷ്യത്വ വിരുദ്ധം: സിപിഐഎം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം പദ്ധതി അനുവദിക്കില്ലെന്ന സർക്കാർ നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്ന് സിപിഐഎം ആരോപിച്ചു. പരസ്പരം കണ്ടിട്ടോ കേട്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത അപരിചിതരായ മനുഷ്യർക്കുവേണ്ടി ഒരു നേരത്തെ ഭക്ഷണം പൊതിഞ്ഞു നൽകുന്നതിൽ രാഷ്ട്രീയം കലർത്തുന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

പാവപ്പെട്ട ജനങ്ങളോടുള്ള യുഡിഎഫിന്റെ സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സിപിഐഎം ആരോപിച്ചു. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം നിലപാടുകൾ ജനങ്ങൾ തിരിച്ചറിയുമെന്നും പാർട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow