ലോകകപ്പ് ഫൈനൽ സമയത്ത് വൈദ്യുതി മുടങ്ങില്ല: മന്ത്രി സണ്ണി ജോസഫ്

Jul 19, 2026 - 21:21
Jul 19, 2026 - 21:21
 0
ലോകകപ്പ് ഫൈനൽ സമയത്ത് വൈദ്യുതി മുടങ്ങില്ല: മന്ത്രി സണ്ണി ജോസഫ്

കോട്ടയം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്ന സമയത്ത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. കാസർകോട് ജില്ലയിൽ ചെറിയ പ്രശ്നമുണ്ടെങ്കിലും രാത്രി 9 മണിക്ക് ശേഷം കർണാടകയിൽ നിന്ന് അധിക വൈദ്യുതി ലഭിക്കുമെന്നും, അതോടെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഒരിടത്തും കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ മുതൽ നാളെ പുലർച്ചെ വരെ വൈദ്യുതി മുടങ്ങാതിരിക്കാനായി കൂടുതൽ തുക നൽകി 24 മണിക്കൂറിനുള്ള പ്രത്യേക കരാറിലൂടെ മതിയായ വൈദ്യുതി ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അർജന്റീന–സ്പെയിൻ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്നത്. മത്സരം രാത്രി 12.30ന് ന്യൂയോർക്കിലെ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ ആരംഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow