ലൗ ജിഹാദ് പരാമര്‍ശം; പി.സി. ജോര്‍ജിനെതിരെ തൊടുപുഴയില്‍ പരാതി; ഇന്ന് കേസെടുത്തേക്കും

തൊടുപുഴയിൽ നിന്നും പാലായിൽ നിന്നും പി.സി ജോർജിനെതിരെ ഡിജിപിക്കും പരാതി ലഭിച്ചിട്ടുണ്ട്. 

Mar 11, 2025 - 08:31
Mar 11, 2025 - 08:31
 0  7
ലൗ ജിഹാദ് പരാമര്‍ശം; പി.സി. ജോര്‍ജിനെതിരെ തൊടുപുഴയില്‍ പരാതി; ഇന്ന് കേസെടുത്തേക്കും

ഇടുക്കി: ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജിനെതിരെ തൊടുപുഴയില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ബിലാല്‍ സമദാണ് തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്. കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പി.സി. ജോര്‍ജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയില്‍ പറയുന്നു. പി.സി ജോർജിനെതിരെ ഇതുവരെ മൂന്ന് പരാതികൾ പൊലീസിന് കിട്ടിയിട്ടുണ്ട്. തൊടുപുഴയിൽ നിന്നും പാലായിൽ നിന്നും പി.സി ജോർജിനെതിരെ ഡിജിപിക്കും പരാതി ലഭിച്ചിട്ടുണ്ട്. 

നേരത്തെ പി.സി. ജോർജ് റിമാൻഡിലായ ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിനെതിരായ പരാതിക്കാരും മുസ്ലിം യൂത്ത് ലീഗ് ആയിരുന്നു. ഈ കേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും യൂത്ത് ലീഗ് പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിലാൽ സമദാണ് ഇപ്പോൾ ജോർജിനെതിരെ തൊടുപുഴ പോലീസിൽ പരാതി നൽകിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow