തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ബോംബ് ഭീഷണി
സന്ദേശമെത്തിയ വിവരം ഹോട്ടല്‍ അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.

തിരുവനന്തപുരം: തലസ്ഥാനത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹിൽട്ടണ്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
സന്ദേശമെത്തിയ വിവരം ഹോട്ടല്‍ അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന്, രണ്ട് ഹോട്ടലുകളിലും ബോംബ് സ്ക്വാഡെത്തി ഹോട്ടലുകളിൽ പരിശോധന നടത്തുകയാണ്. എവിടെ നിന്നാണ് സന്ദേശമെത്തിയതെന്ന കാര്യമടക്കം പോലീസ് അന്വേഷിച്ചുവരികയാണ്.
What's Your Reaction?






