അധ്യാപകരും കുട്ടികളും മടങ്ങിയതിന് പിന്നാലെ മേൽക്കൂര തകർന്നു വീണു; അട്ടക്കുളങ്ങരയിൽ ഒഴിവായത് വൻ ദുരന്തം

Jun 1, 2026 - 21:02
Jun 1, 2026 - 21:03
 0
അധ്യാപകരും കുട്ടികളും മടങ്ങിയതിന് പിന്നാലെ മേൽക്കൂര തകർന്നു വീണു; അട്ടക്കുളങ്ങരയിൽ ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂളിലെ ഓഫിസ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. എസ്എസ്കെ (സർവശിക്ഷ കേരള) ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭാഗമാണ് തകർന്നത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

അധ്യാപകരും വിദ്യാർഥികളും സ്കൂൾ വിട്ട് മടങ്ങിയ ശേഷമാണ് അപകടമുണ്ടായത്. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

ഓടിട്ട കെട്ടിടത്തിന്റെ മേൽക്കൂരയെ താങ്ങിനിർത്തിയിരുന്ന തടികൾ ദ്രവിച്ചതിനെ തുടർന്നാണ് കെട്ടിടഭാഗം നിലംപൊത്തിയത്. ഓടുകളും താഴെയുള്ള സീലിങ്ങും ഉൾപ്പെടെ തകർന്നു വീണതായി അധികൃതർ അറിയിച്ചു.

കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow