യുവവനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സംഭവം; അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ പിടികൂടി
ബെയ്‌ലിന്‍ ദാസ് ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു

തിരുവനന്തപുരം: യുവവനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായ വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പോലീസ് പിടിയില്‍. തിരുവനന്തപുരം സ്‌റ്റേഷന്‍ കടവില്‍നിന്നാണ് പ്രതിയെ തുമ്പ പോലീസ് പിടികൂടിയത്. ബെയ്‌ലിന്‍ ദാസ് ഇന്ന് സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ജെ.വി.ശ്യാമിലി എന്ന തന്‍റെ ജൂനിയര്‍ അഭിഭാഷകയെ ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചത്. തുടര്‍ന്ന്, ഒളിവില്‍ പോയ ഇയാളെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബെയ്‌ലിന്‍ ദാസ് കാറില്‍ സഞ്ചരിക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയും തുടര്‍ന്ന് തുമ്പ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവദിവസം ബെയ്‌ലിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ പോലീസിനെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തടഞ്ഞതായി മര്‍ദനമേറ്റ ശ്യാമിലി പ്രതികരിച്ചിരുന്നു.
What's Your Reaction?






