ചർമ്മ സൗന്ദര്യത്തിന് സിങ്ക് അനിവാര്യം: ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും പരിഹാരങ്ങളും

ശരീരത്തിൽ സിങ്കിന്റെ അഭാവം ഉണ്ടായാൽ, അതിൻ്റെ ആദ്യ ലക്ഷണങ്ങൾ പ്രകടമാകുന്നത് പലപ്പോഴും ചർമ്മത്തിലായിരിക്കും

Oct 10, 2025 - 21:56
Oct 10, 2025 - 21:57
 0
ചർമ്മ സൗന്ദര്യത്തിന് സിങ്ക് അനിവാര്യം: ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും പരിഹാരങ്ങളും

ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു ധാതുവാണ് സിങ്ക്. കോശവളർച്ചയെ സഹായിക്കുന്നതിലൂടെ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ സിങ്കിന് നിർണായക പങ്കുണ്ട്. കൂടാതെ, വീക്കം നിയന്ത്രിക്കാനും മുറിവുകൾ വേഗത്തിൽ ഉണക്കാനും ഇത് സഹായിക്കുന്നു.

ശരീരത്തിൽ സിങ്കിന്റെ അഭാവം ഉണ്ടായാൽ, അതിൻ്റെ ആദ്യ ലക്ഷണങ്ങൾ പ്രകടമാകുന്നത് പലപ്പോഴും ചർമ്മത്തിലായിരിക്കും. ഈ മാറ്റങ്ങൾ കൃത്യ സമയത്ത് തിരിച്ചറിയേണ്ടത് പ്രധാനമാണ്. വായയുടെ ചുറ്റും, കൈകളിലും കാൽപ്പാദങ്ങളിലും ചർമ്മം വരണ്ടതും പരുപരുത്തതുമായി കാണപ്പെടാം. കൂടാതെ, ചെതുമ്പലുകൾ (Scales) പോലെയുള്ള പാടുകളും ഉണ്ടാകാം.

ഇത്തരം പാടുകളോടൊപ്പം മുടികൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും സിങ്ക് കുറവിൻ്റെ ലക്ഷണങ്ങളാണ്. ഇതിനൊപ്പം ദഹന പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. സിങ്ക് കുറവ് തടയാനും ചർമ്മത്തിൻ്റെ ആരോഗ്യം വീണ്ടെടുക്കാനും രണ്ട് പ്രധാന വഴികളുണ്ട്: സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താനും ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായി നടക്കാനും സഹായിക്കും.

ഇറച്ചി, കടൽവിഭവങ്ങൾ (പ്രത്യേകിച്ച് കക്കയിനങ്ങൾ), നട്‌സ്, സീഡ്‌സ് (വിത്തുകൾ), പയർ വർഗ്ഗങ്ങൾ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം സിങ്ക് സപ്ലിമെന്റുകൾ കഴിക്കുന്നത് ചർമ്മത്തിലെ പാടുകൾ അകറ്റാനും മുടി വളർച്ചയ്ക്കും മുറിവുകൾ വേഗത്തിൽ ഉണങ്ങാനും സഹായിക്കും

What's Your Reaction?

like

dislike

love

funny

angry

sad

wow