കായലോട് യുവതിയുടെ ആത്മഹത്യ:ആൺസുഹൃത്ത് സ്റ്റേഷനിൽ ഹാജരായി

ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.

Jun 21, 2025 - 12:11
Jun 21, 2025 - 12:11
 0  11
കായലോട് യുവതിയുടെ ആത്മഹത്യ:ആൺസുഹൃത്ത് സ്റ്റേഷനിൽ ഹാജരായി
കണ്ണൂർ: കണ്ണൂർ കായലോട് ആത്മഹത്യ ചെയ്ത റസീനയുടെ ആൺ സുഹൃത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി.  റസീനയുടെ സുഹൃത്തായ റഹീസാണ് സ്റ്റേഷനിൽ ഹാജരായത്. പിണറായി പോലീസ് സ്റ്റേഷനിലാണ് ഇയാൾ ഹാജരായത്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ്.
 
കേസില്‍ ഇയാളുടെ മൊഴി നിര്‍ണായകമാണ്. ഉടൻ തന്നെ ഇയാളെ വിശദമായി ചോദ്യം ചെയ്യും.സദാചാര ​ആക്രമണത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow