രാഷ്ട്രീയത്തിലേക്ക് അഖിൽ മാരാർ? കൊല്ലത്ത് ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കും; ചർച്ചകൾ സജീവമെന്ന് സ്ഥിരീകരണം
കൊല്ലം ജില്ലയിൽ ട്വന്റി ട്വന്റി പ്രതിനിധിയായി അഖിൽ മത്സരിക്കാനാണ് സാധ്യത
കൊല്ലം: പ്രശസ്ത സിനിമ സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. കൊല്ലം ജില്ലയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ട്വന്റി ട്വന്റി നേതൃത്വവുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി അഖിൽ മാരാർ സ്ഥിരീകരിച്ചു.
കൊല്ലം ജില്ലയിൽ ട്വന്റി ട്വന്റി പ്രതിനിധിയായി അഖിൽ മത്സരിക്കാനാണ് സാധ്യത. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി നേതൃത്വം പ്രഖ്യാപിക്കുമെന്ന് അഖിൽ വ്യക്തമാക്കി. അഖിൽ മാരാറുമായി നേരത്തെ തന്നെ ചർച്ചകൾ നടന്നിരുന്നതായി ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് പറഞ്ഞു. അഖിലിന് നിലവിൽ പാർട്ടിയിൽ അംഗത്വമില്ല. അദ്ദേഹം അംഗത്വം സ്വീകരിക്കാൻ തയ്യാറാണെങ്കിൽ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപ് എൻഡിഎ (NDA) ഉൾപ്പെടെയുള്ള മറ്റ് ഘടകകക്ഷികളുമായി ചർച്ചകൾ നടത്തുമെന്നും സാബു എം. ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. ജനസേവനത്തിനായുള്ള രാഷ്ട്രീയ പ്രവേശനത്തിന് താൻ സന്നദ്ധനാണെന്ന സൂചനയാണ് അഖിൽ നൽകുന്നത്. ചർച്ചകൾ നടന്നുവെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?



