ഗൾഫ്, യൂറോപ്പ് തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള 31ന്

രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള നടക്കുന്നത്

Jan 28, 2026 - 20:01
Jan 28, 2026 - 20:01
 0
ഗൾഫ്, യൂറോപ്പ് തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള 31ന്
ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി 31ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള നടക്കുന്നത്. കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്.
 
 വിവിധ കമ്പനികളിലായി സ്റ്റാഫ് നഴ്സ്, ഹോംനേഴ്സ്, സൈറ്റ് എഞ്ചിനീയർ, ആർക്കിടെക്ട്, ഡ്രൈവർ, ഫിറ്റർ തുടങ്ങി 84000 ഒഴിവുകളാണുള്ളത്. ഗൾഫിലും യൂറോപ്പിലുമായി നഴ്സ്, ഡ്രൈവർ, ഐടിഐ തുടങ്ങിയ മേഖലകളിൽ എണ്ണായിരത്തിലധികം ഒഴിവുകളുമുണ്ട്. തൊഴിലന്വേഷകർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി ജനുവരി 31 വരെ അപേക്ഷിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷം വെർച്വൽ തൊഴിൽ മേള എന്ന് സെർച്ച് ചെയ്ത് അനുയോജ്യമായ തൊഴിൽ മേഖലയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9037048977 എന്ന നമ്പറിൽ ബന്ധപ്പെടാം.

What's Your Reaction?

like

dislike

love

funny

angry

sad

wow