മോദിക്ക് വികസിത നേമത്തേക്ക് സ്വാഗതമെന്ന് മന്ത്രി വി ശിവന്‍കുട്ടി;വികസനം എണ്ണിപ്പറഞ്ഞ് റൂട്ട് മാപ്പും

Apr 4, 2026 - 13:10
Apr 4, 2026 - 13:10
 0
മോദിക്ക് വികസിത നേമത്തേക്ക് സ്വാഗതമെന്ന് മന്ത്രി വി ശിവന്‍കുട്ടി;വികസനം എണ്ണിപ്പറഞ്ഞ് റൂട്ട് മാപ്പും

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ റോഡ് ഷോ നടത്താനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രിയും നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ വി. ശിവൻകുട്ടി. നേമത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയെ മണ്ഡലത്തിലേക്ക് ശിവൻകുട്ടി സ്വാഗതം ചെയ്യുന്നത്. നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകുമെന്നും ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നേമം മണ്ഡലത്തിൽ നടപ്പിലാക്കിയ വൈവിധ്യമാർന്ന വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ അറിയിക്കാൻ സാധ്യതയില്ലെന്ന് ശിവൻകുട്ടി പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു. കോടിക്കണക്കിന് രൂപ ചെലവിൽ നിർമിച്ച സ്‌കൂൾ കെട്ടിടങ്ങൾ, നവീകരിച്ച റോഡുകൾ, കരിയർ ഡെവലപ്‌മെന്റ് സെന്റർ എന്നിവയെല്ലാം മന്ത്രി അക്കമിട്ട് നിരത്തുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ഇടതുപക്ഷ സർക്കാർ നടത്തിയ ഇടപെടലുകളെ അദ്ദേഹം എടുത്തു കാട്ടുന്നു. വികസിതമായ ഒരു മണ്ഡലത്തിലേക്കാണ് പ്രധാനമന്ത്രി കടന്നുവരുന്നത് എന്ന അവകാശവാദത്തോടെ രാഷ്ട്രീയമായ ഒരു വെല്ലുവിളിയാണ് മന്ത്രി ഉയർത്തിയത്.

മാത്രമല്ല പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനുള്ള റോഡിന്റെ റൂട്ട് മാപ്പിന്റെ ചിത്രം പങ്കുവെച്ച് ശിവൻകുട്ടി കഴിഞ്ഞ ദിവസം നേമത്തെ വികസന പ്രവർത്തനങ്ങൾ മുഴുവൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow