പ്രതിരോധ കയറ്റുമതിയില്‍ റെക്കോഡ് നേട്ടവുമായി ഇന്ത്യ;വാങ്ങുന്നത് 80ലേറെ രാജ്യങ്ങള്‍

Apr 4, 2026 - 13:38
Apr 4, 2026 - 13:39
 0
പ്രതിരോധ കയറ്റുമതിയില്‍ റെക്കോഡ് നേട്ടവുമായി ഇന്ത്യ;വാങ്ങുന്നത് 80ലേറെ രാജ്യങ്ങള്‍

ന്യൂഡൽഹി ∙ പ്രതിരോധ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി രാജ്യം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025–26) 38,424 കോടി രൂപയുടെ കയറ്റുമതിയാണു പ്രതിരോധ മേഖലയിൽ ഇന്ത്യ നടത്തിയത്. അതിനു മുൻപുള്ള സാമ്പത്തിക വർഷത്തെക്കാൾ 62.66% വർധനയാണിത്. 

2024–25 വർഷത്തിൽ 23,622 കോടി രൂപയുടേതായിരുന്നു കയറ്റുമതി.  കയറ്റുമതിയിൽ 54.84% പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ്. 45.16 ശതമാനമാണു സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി വരുമാനം 2024–25 സാമ്പത്തിക വർഷത്തിൽ 8389 കോടി രൂപയുടേതായിരുന്നെങ്കിൽ കഴിഞ്ഞ വർഷമിതു 21,071 കോടി രൂപയായി; 151% വർധന. സ്വകാര്യ സ്ഥാപനങ്ങളുടെ വരുമാനം 15,233 കോടി രൂപയിൽ നിന്നു 17,353 കോടി രൂപയായി വർധിച്ചു. 

നിലവിൽ 80ലേറെ രാജ്യങ്ങളിലേക്കു ഇന്ത്യ പ്രതിരോധ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഈ മേഖലയിൽ കയറ്റുമതി നടത്തുന്ന സ്ഥാപനങ്ങൾ 128ൽ നിന്നു 145 ആയി വർധിച്ചുവെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow