ടാറ്റ സിയറയുമായി ഗതാഗത മന്ത്രി ഗണേഷ് കുമാർ; ഇന്ത്യയിലെ തന്നെ ആദ്യ ഡെലിവറി സ്വന്തമാക്കി
ഒരു വാഹനപ്രേമി എന്ന നിലയിൽ ഈ അഭിമാന നിമിഷം അദ്ദേഹം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്
തിരുവനന്തപുരം: ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ടാറ്റ സിയറയുടെ രണ്ടാം വരവിലെ ആദ്യ മോഡലുകളിൽ ഒന്ന് സ്വന്തമാക്കി കേരള ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കേരളത്തിലെ ആദ്യത്തെ സിയറയാണിതെന്ന പ്രത്യേകതയുമുണ്ട്. ഒരു വാഹനപ്രേമി എന്ന നിലയിൽ ഈ അഭിമാന നിമിഷം അദ്ദേഹം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്.
പുതിയ തലമുറ ടാറ്റ സിയറയുടെ പ്രാരംഭ വില 11.49 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). ഡിസംബർ 16 മുതൽ ആരംഭിച്ച ബുക്കിങിന് പിന്നാലെ ജനുവരി 15 മുതലാണ് വാഹനത്തിന്റെ ഡെലിവറി കമ്പനി ആരംഭിച്ചത്. മൂന്ന് തരത്തിലുള്ള എൻജിനുകളിൽ വാഹനം ലഭ്യമാണ്. 1.5 ലിറ്റർ GDi ടർബോ പെട്രോൾ 158bhp കരുത്തും 255Nm ടോർക്കും നൽകുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ സിസ്റ്റം.
1.5 ലിറ്റർ NA പെട്രോൾ 105bhp കരുത്തും 145Nm ടോർക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7 സ്പീഡ് DCT ഗിയർ ബോക്സ്. 1.5 ലിറ്റർ ഡീസൽ 116bhp കരുത്തും 260Nm ടോർക്കും. ഇതിലും മാനുവൽ, DCT ഓപ്ഷനുകൾ ലഭ്യമാണ്. നാല് വേരിയന്റുകളിലും ആറ് ആകർഷകമായ നിറങ്ങളിലും ലഭ്യമാകുന്ന പുതിയ സിയറ, പഴയ മോഡലിന്റെ കരുത്തും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് വിപണിയിലെത്തിയിരിക്കുന്നത്.
What's Your Reaction?

