രണ്ടാം പിണറായി സര്ക്കാരിന്റെ നാലാം വാര്‍ഷികം; ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ സര്‍ക്കാരിന്‍റെ ധൂര്‍ത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പരിപാടികളില്‍ സഹകരിക്കില്ല.

കാസര്‍കോട്: രണ്ടാം പിണറായി സര്ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ കാസര്‍കോട് തുടക്കം. വിഴിഞ്ഞവും ദേശീയപാത വികസനവും പ്രധാന നേട്ടങ്ങളായി അവതരിപ്പിച്ച് വീണ്ടുമൊരു തുടര്‍ഭരണമാണ് ലക്ഷ്യം. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് കോടികളാണ് ചെലവ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ സര്‍ക്കാരിന്‍റെ ധൂര്‍ത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പരിപാടികളില്‍ സഹകരിക്കില്ല.
ഒമ്പത് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ ലഘുലേഖ പുറത്തിറക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനം നടക്കുന്നത് കേരളത്തിലാണെന്നും ലഘുലേഖയില്‍ പറയുന്നു. രണ്ടാം പിണറായി സര്ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ലഘുലേഖ പുറത്തിറക്കിയത്. രണ്ടുപേജുള്ള ലഘുലേഖയ്ക്.പുറമെ 108 പേജുള്ള വിശദമായ വിവരണങ്ങളുമായൊരു ബുക്ക്‌ലെറ്റും തയ്യാറാക്കിയിട്ടുണ്ട്.
What's Your Reaction?






