തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; രാഹുൽ ഈശ്വർ

തന്ത്രി താന്ത്രിക നടപടികൾ പാലിച്ചില്ല എന്നാണ് റിമാന്‍റ് റിപ്പോർട്ടിലുള്ളത്

Jan 10, 2026 - 09:33
Jan 10, 2026 - 09:33
 0
തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; രാഹുൽ ഈശ്വർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ തന്ത്രി കണ്ഠരര് രാജീവർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് തന്ത്രിയുടെ ബന്ധു രാഹുൽ ഈശ്വർ. സംഭവത്തിൽ  മുൻ തന്ത്രി കണ്ഠരര് രാജീവർക്കെതിരായ പോലീസിന്‍റെ റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. 
 
ബാക്കി ആരെയോ രക്ഷിക്കാനും അവരിൽ നിന്നും ഫോക്കസ് തെറ്റിക്കാനുമാണ് ഇപ്പോൾ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെടുകയോ കുറ്റവും പഴിയും കേൾപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ആളാണ് തന്ത്രിയെന്നും രാഹുൽ പറഞ്ഞു. 
 
തന്ത്രി താന്ത്രിക നടപടികൾ പാലിച്ചില്ല എന്നാണ് റിമാന്‍റ് റിപ്പോർട്ടിലുള്ളത്. ഇത് പറയാൻ പ്രത്യേക അന്വേഷണ സംഘത്തിന് തന്ത്രം, മന്ത്രം, പൂജ ഒക്കെ അറിയാമോ എന്നും പോലീസ് റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.  
 
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂ‍‍ർണ്ണരൂപം
 
Police Remand Report ഞെട്ടിക്കുന്നതാണ് - "... ദേവന്റെ (അയ്യപ്പൻറെ) അനുജ്ഞ വാങ്ങാതെയും, താന്ത്രിക നടപടികൾ പാലിക്കാതെയും ആണ് 13 പ്രതി രാജീവ് തന്ത്രി ആചാര ലംഘനം ദേവസ്വം ബോർഡിൻറെ ശ്രദ്ധയിൽ പെടുത്താതയും, ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി... ദേവസ്വം ബോർഡിൻറെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1 പ്രതി ഉണ്ണികൃഷ്ണ പോറ്റിക്കു മേല്പറഞ്ഞ കൈമാറുന്നത് തടയാൻ ഉള്ള നടപടികൾ എടുത്തില്ല, മൗനാനുവാദം നൽകി.
 
1) സ്വാമി അയ്യപ്പൻ പോലീസിന് മൊഴി കൊടുത്തോ ? ---- അയ്യപ്പൻറെ അനുമതി ഇല്ല എന്ന് ആര് പോലീസിനോട് പറഞ്ഞു.
 
2) ഇനി അയ്യപ്പൻറെ അനുമതി ഉണ്ട് എന്ന് തന്ത്രി പറഞ്ഞാൽ, ആ കാര്യം ഉയർത്തി അറസ്റ്റ് ചെയ്തൂടെ ? ---- "തന്ത്രി അയ്യപ്പൻറെ പേരിൽ അനുമതി കൊടുത്തു എന്ന് പോലീസിന് വാദിക്കാമല്ലോ"
 
3) ദേവസ്വം ബോർഡിൻറെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് പോലീസ് തന്നെ പറയുന്നു ---- പിന്നെ തന്ത്രി കൊടുത്തയക്കില്ല എന്ന് പറയണോ ??
 
4) താന്ത്രിക നടപടികൾ പാലിച്ചില്ല എന്ന് പറയാൻ SIT തന്ത്രം, മന്ത്രം, പൂജ ഒക്കെ അറിയാമോ ?
 
എന്തൊക്കെ കള്ളങ്ങൾ ആണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. തന്ത്രിയെ ബലിയാടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ / രാഷ്ട്രീയ നഷ്ട്ടം നികത്താൻ ആരെങ്കിലും ശ്രമിക്കുകയാണോ ?
 
ഹൈക്കോടതി ഇടപെടണം എന്ന് ഒരു അയ്യപ്പ വിശ്വാസി എന്ന നിലയിൽ പ്രാർത്ഥിക്കുന്നു.. സ്വാമി ശരണം
 
NOTE - ബ്രഹ്മശ്രീ കണ്ഠരര് രാജീവരോട് ബഹുമാനത്തോടെ പല കാര്യങ്ങളിലും വിയോജിക്കുന്നു വ്യക്തിയാണ് ഞാൻ. അദ്ദേഹവും ഞാനും പരസ്യമായി പല അവസരങ്ങളിലും അതിശക്തമായി പരസ്പര വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട് (സാക്ഷാൽ ശബരിമല പ്രക്ഷോഭ കാലത്തു പോലും - മുത്തശ്ശി ദേവകി അന്തർജ്ജനം ആദ്യമായി ശബരിമല പ്രക്ഷോഭത്തിൽ പോലീസ് അറസ്റ്റ് വരിച്ചത് ബ്രഹ്മശ്രീ രാജീവ് അവർകൾക്കു ഇഷ്ടമായില്ല, അതിൽ അദ്ദേഹം എന്നെ വിമർശിക്കുകയും, എന്റെ പല പ്രക്ഷോഭ പരുപാടികളോട് എതിർപ്പുള്ള ആദരണീയനായ തന്ത്രിയുമാണ്. വിയോജിപ്പിലും അദ്ദേഹത്തിന്റെ വലിയ Stature മുന്നിൽ ആദരവോടെ കൈകൂപ്പുന്ന വ്യക്തിയാണ് ഞാൻ)

What's Your Reaction?

like

dislike

love

funny

angry

sad

wow