ഇടുക്കി മെഡിക്കല്‍ കോളേജില്‍ സീനിയര്‍/ജൂനിയര്‍ റസിഡന്റ് നിയമനം
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ജനുവരി 20ന് രാവിലെ 10.30 ന് ഹാജരാകണം
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ സീനിയര്‍/ജൂനിയര്‍ റസിഡന്റ്മാരെ ആവശ്യമുണ്ട്. സീനിയര്‍ റസിഡന്റുമാര്‍ക്ക് എം.ബി.ബി.എസും ബന്ധപ്പട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ജൂനിയര്‍ റസിഡന്റുമാര്‍ക്ക് എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വേണ്ട യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ ജനുവരി 20ന് രാവിലെ 10.30 ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862-233075
What's Your Reaction?

