റഷ്യയും യുക്രെയ്‌നും യുദ്ധത്തടവുകാരെ കൈമാറി
ടെ ബന്ധുക്കളുമായും ബന്ധപ്പെടാനുള്ള അവസരവും നല്‍കിയതായി മന്ത്രാലയം അറിയിച്ചു. കൂടുതല്‍ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സൈനികരെ റഷ്യയിലേക്ക് മാറ്റുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

യുക്രെയ്ന്: പ്രധാന തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായി യുക്രെയ്ന്‍ 150 റഷ്യന്‍ സൈനികരെ തടവില്‍ നിന്ന് മോചിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 150 യുക്രെയ്ന്‍ തടവുകാരെയും റഷ്യ കൈമാറിയതായും പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്.
യുഎഇയുടെ മധ്യസ്ഥതയിലാണ് യുദ്ധത്തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. മോചിപ്പിക്കപ്പെട്ട എല്ലാ റഷ്യന്‍ സൈനികരെയും ആദ്യം ബെലാറസിലേക്ക് മാറ്റി, അവിടെ അവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സഹായവും അവരുടെ ബന്ധുക്കളുമായും ബന്ധപ്പെടാനുള്ള അവസരവും നല്‍കിയതായി മന്ത്രാലയം അറിയിച്ചു. കൂടുതല്‍ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സൈനികരെ റഷ്യയിലേക്ക് മാറ്റുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഇരുപക്ഷവും 95 സൈനികരെ വീതം ഇക്കഴിഞ്ഞ ഒക്ടോബറില്‍ കൈമാറിയിരുന്നു. അന്നും യുഎഇയുടെ മധ്യസ്ഥതയിലായിരുന്നു ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറിയത്. നവംബറില്‍, റഷ്യയും യുക്രെയ്‌നും വീരമൃത്യു വരിച്ച സൈനികരുടെ അവശിഷ്ടങ്ങള്‍ കൈമാറുകയും ചെയ്തു. യുക്രെയ്‌ന് 563 മൃതദേഹങ്ങളും റഷ്യയ്ക്ക് 37 മൃതദേഹങ്ങളും കൈമാറി.
അതേസമയം, യുദ്ധത്തടവുകാരുടെ കൈമാറ്റം സ്ഥിരീകരിച്ച് സെലെന്‍സ്‌കിയും രംഗത്ത് എത്തി. റഷ്യയുടെ അടിമത്തത്തില്‍ നിന്ന് 189 യുക്രേനിയന്‍ സൈനികരെ രാജ്യത്തേയ്ക്ക് തിരികെ കൊണ്ടുവരാനായിയെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
What's Your Reaction?






