രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കും; മുൻകൂര്‍ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

നാളെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഒളിവിലായിരുന്ന രാഹുൽ എത്തുമെന്നാണ് വിവരം

Dec 10, 2025 - 16:45
Dec 10, 2025 - 16:45
 0
രാഹുൽ മാങ്കൂട്ടത്തിൽ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കും; മുൻകൂര്‍ ജാമ്യത്തിനെതിരെ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

പാലക്കാട്/തിരുവനന്തപുരം: രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ, യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നാളെ (വ്യാഴാഴ്ച) പാലക്കാട് എത്തുമെന്ന് സൂചന. നാളെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഒളിവിലായിരുന്ന രാഹുൽ എത്തുമെന്നാണ് വിവരം.

പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലാണ് രാഹുലിന് വോട്ടുള്ളത്. കുന്നത്തൂർമേട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം ബൂത്തിലാണ് രാഹുൽ വോട്ട് രേഖപ്പെടുത്തേണ്ടത്. അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്താണ് ഇത്.

കഴിഞ്ഞ മാസം 27-നാണ് യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്കു നേരിട്ട് പരാതി നൽകിയത്. പരാതിക്ക് പിന്നാലെ രാഹുൽ പാലക്കാട് നിന്ന് ഒളിവിൽ പോയിരുന്നു. ഏകദേശം 14 ദിവസമായി അദ്ദേഹം ഒളിവിലാണ്

ഹൈക്കോടതിക്ക് പിന്നാലെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചതോടെ, രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ വോട്ടവകാശം വിനിയോഗിക്കാൻ എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

What's Your Reaction?

like

dislike

love

funny

angry

sad

wow