സമീർ താഹിറിന് എക്സൈസ് നോട്ടീസ്

ഒരാഴ്ചക്കുള്ളിൽ ചോദ്യം ചെയ്യാനായി ഹാജരാകാൻ സമീർ താഹിറിന് നിർദ്ദേശം നൽകി

May 1, 2025 - 11:49
May 1, 2025 - 11:53
 0  15
സമീർ താഹിറിന് എക്സൈസ് നോട്ടീസ്
ആലപ്പുഴ: ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന് എക്‌സൈസിന്റെ നോട്ടീസ്. സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കഞ്ചാവുമായി പിടിയിലായ കേസിലാണ് നടപടി. ചോദ്യം ചെയ്യലിന് എത്തണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 
 
ഒരാഴ്ചക്കുള്ളിൽ ചോദ്യം ചെയ്യാനായി ഹാജരാകാനാണ് സമീർ താഹിറിന് നിർദ്ദേശം നൽകിയിരിക്കുന്നത്. സമീർ താഹിറിനെ ചോദ്യം ചെയ്ത ശേഷം മാത്രമായിരിക്കും ഖാലിദ് റഹ്‌മാനെയും അഷ്‌റഫ്‌ ഹംസയേയും വിളിപ്പിക്കുക. കൊച്ചിയിലെ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നുമാണ് ഞായറാഴ്ച പുലർച്ചെ സംവിധായകനായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. 
 
സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ കഴിഞ്ഞ ഒന്നര മാസമായി ലഹരി ഉപയോഗം നടക്കുന്നതായി സൂചനയുണ്ടായിരുന്നു. വാർത്തപുറത്തുവന്നതിനു പിന്നാലെ ഛായാ​ഗ്രാഹകനും സംവിധായകനുമായ സമീർ താഹിറിനോട് കൊച്ചിയിലെ ഫ്ളാറ്റ് ഒഴിയമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമ അസോസിയേഷൻ മുന്നോട്ടു വന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow