ബസിനുള്ളിലെ മോഷണം; പെരുമ്പാവൂരിൽ സ്ത്രീയും സുഹൃത്തും കുടുങ്ങി

Jun 5, 2026 - 20:23
Jun 5, 2026 - 20:23
 0
ബസിനുള്ളിലെ മോഷണം; പെരുമ്പാവൂരിൽ സ്ത്രീയും സുഹൃത്തും കുടുങ്ങി

കൊച്ചി: പെരുമ്പാവൂരിൽ ബസിനുള്ളിൽ സഹയാത്രികയുടെ പേഴ്‌സ് മോഷ്ടിച്ച സ്ത്രീയും സുഹൃത്തും പൊലീസിന്റെ പിടിയിലായി. കർണാടക സ്വദേശിനിയായ രാധയും സുഹൃത്തായ രതീഷുമാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികളെ കാക്കനാട്ടെ വാടകവീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ യാത്രക്കാർ കൂട്ടത്തോടെ ഇറങ്ങുന്ന തിരക്കിനിടെയാണ് രാധ മോഷണം നടത്തിയത്. ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കൈ മറച്ചുപിടിച്ച ശേഷം സഹയാത്രികയുടെ ബാഗ് തുറന്ന് പേഴ്‌സ് കൈക്കലാക്കുന്നതിന്റെ ദൃശ്യങ്ങൾ ബസിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു.

പേഴ്‌സിൽ സൂക്ഷിച്ചിരുന്ന പണവും എടിഎം കാർഡും നഷ്ടമായതായി പരാതിയിൽ പറയുന്നു. മോഷണത്തിനിരയായ സ്ത്രീയുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പെരുമ്പാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും സമാന കേസുകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow