ഓണം: സപ്ലൈകോയില്‍ അഞ്ച് ദിവസം കൊണ്ട് 73 കോടി രൂപയുടെ വിറ്റുവരവ്

10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചതെന്ന് സര്‍ക്കാരിന്റെ കണക്ക്

Aug 30, 2025 - 23:23
Aug 30, 2025 - 23:23
 0
ഓണം: സപ്ലൈകോയില്‍ അഞ്ച് ദിവസം കൊണ്ട് 73 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം: ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകള്‍ ആരംഭിച്ച ഓഗസ്റ്റ് 25 മുതല്‍ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതില്‍ ജില്ലാ ഫെയറുകളില്‍ നിന്ന് മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയില്‍ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചതെന്ന് സര്‍ക്കാരിന്റെ കണക്ക്.

ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി. ഇതില്‍ 125 കോടി സബ്‌സിഡി ഇനങ്ങളുടെ വില്‍പ്പന വഴിയാണ്. ഈ മാസം ആകെ 42 ലക്ഷം ഉപഭോക്താക്കള്‍ സപ്ലൈകോയെ ആശ്രയിച്ചു. ഓഗസ്റ്റ് 25, 26 തീയതികളിലാണ് വിവിധ ജില്ലകളില്‍ സപ്ലൈകോ ജില്ലാ ഓണം ഫെയറുകള്‍ ആരംഭിച്ചത്.

സപ്ലൈകോ വില്‍പ്പനശാലകളും ഓണച്ചന്തകളും ഞായറാഴ്ചയും (ഓഗസ്റ്റ് 31) ഉത്രാട ദിനത്തിലും (സെപ്റ്റംബര്‍ 4) തുറന്നു പ്രവര്‍ത്തിക്കും. ഓണവിപണിയിലെ തിരക്കും ഉപഭോക്താക്കളുടെ സൗകര്യവും കണക്കിലെടുത്താണ് ഈ ക്രമീകരണം.

What's Your Reaction?

like

dislike

love

funny

angry

sad

wow