ചെന്നൈ: മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ. പച്ച മുട്ട ചേർത്ത മയോണൈസിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്നതിനാലാണ് മയോണൈസിന് നിരോധനം ഏർപ്പെടുത്തിയത്.
പച്ച മുട്ടകളിൽ നിന്ന് മയോണൈസ് ഉണ്ടാക്കുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും നിരോധിച്ചാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. നിരോധന കാലയളവിൽ മയോണൈസ് ഉണ്ടാക്കാനോ സൂക്ഷിക്കാനോ വിതരണം ചെയ്യാനോ സാധിക്കില്ല.