ലണ്ടന്‍: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. പലസ്തീന്‍ അനുകൂല പ്രസംഗത്തിനു പിന്നാലെയാണ് നടപടി. മേഘ വെമുരി എന്ന വിദ്യാര്‍ത്ഥിനിയേയാണ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും എംഐടി അധികൃതർ വിലക്കിയത്.
ബിരുദദാന ചടങ്ങിന് തലേന്ന് കാമ്പസില്‍ നടന്ന മറ്റൊരു പരിപാടിയിൽ പലസ്തീൻ അനുകൂല പ്രസംഗം മേഘ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിരുദദാന ചടങ്ങിൽ നിന്നും വിദ്യാർത്ഥിയെ വിലക്കിയത്. വിദ്യാര്‍ത്ഥിയുടെ പേര് പരാമര്‍ശിക്കാതെയാണ് സര്‍വകലാശാല അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.