നിലമ്പൂരില്‍ മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി

നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്

Jun 1, 2025 - 10:11
Jun 1, 2025 - 10:12
 0  12
നിലമ്പൂരില്‍ മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി
മലപ്പുറം : നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.  അഡ്വക്കേറ്റ് മോഹൻ ജോർജ് ബി ജെ പി സ്ഥാനാർത്ഥിയാവും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസ് മുന്‍ നേതാവാണ് മോഹന്‍ ജോര്‍ജ്. നിലവിൽ നിലമ്പൂർ കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്.
 
നിലവില്‍ മോഹന്‍ ജോര്‍ജ് ബിജെപി അംഗമല്ല. മലയോര കുടിയേറ്റ ക്രിസ്ത്യൻ വിഭാഗത്തിന്റെ പ്രതിനിധിയായാണ് അഡ്വ. മോഹൻ ജോർജിനെ ബി ജെ പി സ്ഥാനാർത്ഥിയാക്കിയത്. പാർട്ടി ചിഹ്നത്തിൽ തന്നെയാവും മോഹൻ ജോർജ് നിലമ്പൂരിൽ മത്സരത്തിനിറങ്ങുക. വൈകാതെ പാർട്ടി അംഗത്വം എടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow