സഞ്ജു ടീമില്‍, ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായും ടീമിലുണ്ട്

Dec 3, 2025 - 18:30
Dec 3, 2025 - 18:31
 0
സഞ്ജു ടീമില്‍, ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുക, ഓപ്പണർ ശുഭ്മാൻ ഗിൽ ഉപനായകനായും ടീമിൽ ഇടം നേടി.

മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായും ടീമിലുണ്ട്. പരിക്കിൽ നിന്ന് മുക്തനായ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തി.  അഭിഷേക് ശർമ, തിലക് വർമ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ എന്നിവരും സ്ക്വാഡിൽ ഇടംപിടിച്ചു.

പരിക്കേറ്റ ശുഭ്മാൻ ഗില്ലിനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും ശാരീരിക ക്ഷമത വീണ്ടെടുത്താൽ മാത്രമേ താരം കളിക്കൂ എന്ന് ഉറപ്പില്ലാത്ത സാഹചര്യമുണ്ട്. ഏകദിന പരമ്പരകൾക്ക് ശേഷം ഡിസംബർ ഒമ്പതിനാണ് ടി20 പരമ്പരയ്ക്ക് തുടക്കമാവുക.

ഇന്ത്യന്‍ സ്ക്വാഡ്-

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ.

What's Your Reaction?

like

dislike

love

funny

angry

sad

wow