പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി

ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്

Aug 6, 2025 - 11:46
Aug 6, 2025 - 11:46
 0  10
പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോൾ പിരിക്കരുതെന്ന് ഹൈക്കോടതി. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് നടപടി. നാലാഴ്ചത്തേക്കാണ് ടോൾ പിരിക്കുന്നത് തടഞ്ഞത്. ഹെെക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. 
 
ഗതാഗതക്കുരുക്ക് മൂന്നാഴ്ചയ്ക്കകം പരിഹരിക്കാമെന്ന് ദേശീയപാത അതോറിറ്റി ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. ആദ്യം ഗതാഗതക്കുരുരുക്ക് പരിഹരിക്കപ്പെടണം. അതിന് ശേഷം ടോൾ പിരിച്ചാൽ മതിയെന്നും ഹൈക്കോടതി പറഞ്ഞു. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
 
പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്താണ് ഹർജി നൽകിയത്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നൽകിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow