ശബരിമലയില്‍ കനത്തതിരക്ക്: ദർശന സമയം നീട്ടി, നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
സന്നിധാനത്തെ അമിതമായ തിരക്ക് കണക്കിലെടുത്ത് ദർശന സമയം നീട്ടിയതായി അറിയിച്ചു
പത്തനംതിട്ട: മണ്ഡലകാലാരംഭത്തിൽ ശബരിമലയിൽ അനുഭവപ്പെടുന്ന കനത്ത തിരക്കിന് കാരണം മുന്നൊരുക്കങ്ങളിലെ അപര്യാപ്തത മൂലമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സാഹചര്യം ഭയാനകമാണ് എന്നും അദ്ദേഹം പ്രതികരിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ദേവസ്വം ബോർഡ് സ്വീകരിക്കുന്ന പ്രധാന നടപടികൾ ഇവയാണ്: പമ്പയിലേക്കുള്ള അയ്യപ്പഭക്തരുടെ വരവ് നിയന്ത്രിക്കുന്നതിനായി പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട്ട് ബുക്കിങ്ങിനായി പമ്പയിലെ കൗണ്ടറുകൾക്ക് പുറമെ, നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
സന്നിധാനത്തെ അമിതമായ തിരക്ക് കണക്കിലെടുത്ത് ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് രാത്രി 2 മണി വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പോലീസിൻ്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പോലും തീർത്ഥാടകർ മറികടന്നിരിക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്.
What's Your Reaction?